Entertainment

അത് തന്റെ വധുവല്ല ; വ്യാജ വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് വിശാല്‍

തന്റെ ഭാവി വധുവാണെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് നടന്‍ വിശാല്‍. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതില്‍ യാതൊരു സത്യവുമില്ലെന്നും വിശാല്‍ അറിയിച്ചു.

വിശാലിന്റെ വിവാഹവാര്‍ത്തയും ഭാവി വധുവെന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രവും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാധകര്‍ ദയവ് ചെയ്ത വ്യാജ വാര്‍ത്തകളും ചിത്രങ്ങളും തള്ളിക്കളയണമെന്ന് വിശാല്‍ അപേക്ഷിച്ചു. വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരലക്ഷ്മി ശരത്കുമാറുമായി വിശാല്‍ പ്രണയത്തിലായിരുന്നുവെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രചരണം. എന്നാല്‍ ഇരുവരും പ്രണയവാര്‍ത്തകള്‍ നിരസിച്ചു രംഗത്തെത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top