Kerala

മകരവിളക്ക് നാളെ; സന്നിധാനത്ത് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പമ്പ: അയ്യപ്പഭക്തര്‍ ദര്‍ശനത്തന പുണ്യത്തിനായി കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നുണ്ട്. നാളെ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരും.

മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം ബോര്‍ഡും ഇന്ന് അവലോകന യോഗം ചേരും.

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top