തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രളയ സെസ് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സിലിന്റെ അനുമതി. ഒരു ശതമാനം സെസ് രണ്ട് വര്‍ഷത്തേക്ക് പിരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരത്തില്‍ മാത്രമാണ് സെസ് പിരിക്കാനുള്ള അനുമതി.
അതേസമയം ജിഎസ്ടി രജിസ്ട്രേഷന് പരിധി 20ല്‍ നിന്നും 40 ലക്ഷമാക്കി ഉയര്‍ത്തി. ചെറുകിട വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ഇത് ഗുണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി .