അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്ന മലയാളത്തിന്റെ ഭാഗ്യ താരം നിവിന്‍ പോളിയുടെ പുതിയ ചിത്രം മിഖായേലിന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധകരെ പതിന്മടങ്ങ് ആവേശത്തിലാഴ്ത്തി കട്ട മാസ് ലുക്കിലാണ് നിവിന്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
2019ലും നിവിന്‍ വിജയഗാഥ തുടരുമെന്നാണ് ടീസര്‍ നല്കുന്ന പ്രതീക്ഷ. നിവിന്‍പോളിയുടെയും ഉണ്ണി മുകുന്ദന്റെയും കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ടീസറിന്റെ ആകര്‍ഷണം. പഞ്ച് ഡയലോഗുകളും ടീസറിന് കൈയ്യടി നേടിക്കൊടുക്കുന്നുണ്ട്.
ഈ മാസം 18ന് സിനിമ തിയറ്ററുകളിലെത്തും. മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക.