Breaking News

ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തം; അണിചേര്‍ന്ന് യുവതാരങ്ങളും

കൊല്ലം: ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അനിശ്ചിതകാല നിരാഹരസമരത്തിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും വലിയ പ്രചാരണം നടത്തനാണു സമരസമിതിയുടെ തീരുമാനം.

സമരരംഗത്തുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവതാരങ്ങള്‍ രംഗത്തെത്തിയതോടെ സമരത്തിന് ജനശ്രദ്ധ ഏറുന്നുണ്ട്. എന്നാല്‍ നിരാഹാര സമരം ആരംഭിച്ചിട്ട് 70 ദിവസത്തോളമായെങ്കിലും ജനപ്രതിനിധികളാരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ഒരു ജനത നടത്തുന്ന സമരം കാണാതെ അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും വിഷയം കേരളം ഏറ്റെടുക്കണമെന്നും നടന്‍ ടൊവിനോ സംഭവത്തില്‍ പ്രതികരിച്ചു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ നടക്കുന്ന ക്യാംപെയിനെക്കുറിച്ചു കണ്ടിട്ടും കേരളത്തിന്റെ മുഖ്യധാരാ പ്രശ്‌നമായി ചര്‍ച്ചചെയ്യുന്നില്ലെന്നും ടൊവിനോ പറഞ്ഞു.

ഫേസ്ബുക്ക് പേജിലൂടെയാണു പൃഥ്വിരാജ് സമരത്തിന് പിന്തുണയുമായെത്തിയത്. ഒരു എഫ്ബി പോസ്റ്റോ ഹാഷ്ടാഗോ പ്രതീക്ഷിക്കുന്ന ചലനം ഉണ്ടാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അധികാരികള്‍ നടപടി സ്വീകരിക്കുന്നതുവരെ ശബ്ദമുയര്‍ത്തുമെന്നും പൃഥ്വിരാജ് പറയുന്നു.

നടന്‍ സണ്ണി വെയ്‌നും നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാരിയര്‍, ധനേഷ് ആനന്ദ്, ഫൈസല്‍ റാഫി തുടങ്ങി നിരവധി പേരും ആലപ്പാട്ടെ ജനങ്ങള്‍ക്കായി രംഗത്തെത്തിയിട്ടുണ്ട്.

ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ കഴിഞ്ഞ 70 ദിവസത്തോളമായി സമരത്തിലാണ്. അരനൂറ്റാണ്ടിലധികമായി തുടരുന്ന ഖനനം ഒരു ഭൂപ്രദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഘട്ടത്തിലാണു നാട് ഒന്നിച്ചു സമരരംഗത്ത് എത്തിയത്. പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top