Kannur

കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. 18 നാടന്‍ ബോംബുകളാണ് പോലീസ് പിടികൂടിയത്. കല്ലുവെട്ടുകുഴിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകളെന്ന് പോലീസ് പറഞ്ഞു.

ജില്ലയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലസ്ഥലങ്ങളിലും ബോംബേറ് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പരിശോധന ശക്തമാക്കിയത്. അതേസമയം ബോംബ് ശേഖരത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top