Breaking News

ശുദ്ധികലശത്തില്‍ വിശദീകരണം തേടിയിട്ടുണ്ട്, തന്ത്രിയെ മാറ്റണോയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കും; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തെ തുടര്‍ന്ന് തന്ത്രി ശുദ്ധികലശം ചെയ്തത് സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശുദ്ധികലശം ചെയ്തതിനെ കുറിച്ച് തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിയെ മാറ്റുന്നത് ദേവസ്വം ബോര്‍ഡിന്റെ തീരുമാനമാണെന്നും തന്ത്രി നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെ അയിത്താചാര പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിദേശികളെ അക്രമിക്കുന്നതും യാത്രയില്‍ തടസ്സം വരുത്തുന്നതും ശരിയായ നടപടിയല്ലെന്നും വിദേശികള്‍ക്ക് ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തില്‍ എത്തുന്നതിന് വിദേശ രാജ്യങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു ക്ഷേത്രത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടത്തുന്ന അക്രമങ്ങള്‍ ദേശീയ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത് നിര്‍ഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top