കൊച്ചി: രാജ്യത്ത് പെട്രോള്‍ വില വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില തുടര്‍ച്ചയായി ഇടിയുന്നതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികള്‍ വില കുറച്ചതോടെയാണ് പെട്രോള്‍ വില 70 രൂപയിലെത്തിയത്.
ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപയുമാണ്.
ഒക്ടോബര്‍ 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞു തുടങ്ങിയത്. ഇതിനിടെ 2 ദിവസം മാത്രമാണ് വില ഉയര്‍ന്നത്.