Automotive

ബൈക്കുകളുടെ ശബ്ദം കൂടിയാല്‍ ഇനി പോലീസ് പൊക്കും; 1000 രൂപ പിഴയും

ചേര്‍ത്തല: കാതടപ്പിക്കുന്ന ശബ്ദത്തോടെ ഇരുചക്രവാഹനങ്ങളില്‍ പായുന്നവരെ പൊക്കാന്‍ പിടിമുറുക്കി മോട്ടോര്‍ വാഹനവകുപ്പ്. ഇത്തരം ഇരുചക്രവാഹനങ്ങള്‍ വ്യാപകമായതോടെ ചേര്‍ത്തലയില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം അനധികൃത സൈലന്‍സറുകള്‍ പിടിച്ചെടുത്തു.

വാഹനം വാങ്ങുമ്പോള്‍ ലഭിക്കുന്ന സൈലന്‍സര്‍ മാറ്റി 5000 രൂപ വരെ വിലയുള്ള അനധികൃത സൈലന്‍സര്‍ ഘടിപ്പിച്ച്, ശബ്ദമലിനീകരണമുണ്ടാക്കി കറങ്ങുന്നവരെയാണ് പോലീസ് പൊക്കുന്നത്.

ചെവിപൊട്ടുന്ന ശബ്ദത്തില്‍ പായുന്നവര്‍ക്കെതിരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരക്കാരെ പിടികൂടി 1000 രൂപ പിഴയീടാക്കുകയും വാഹനത്തിലെ സൈലന്‍സര്‍ പിടിച്ചെടുക്കുകയുമാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ചെയ്യുന്നത്.

ഇതുകൂടാതെ ഹെഡ്‌ലൈറ്റ് മാറ്റി പ്രകാശം കൂടിയത് വയ്ക്കുക, ഹാന്റില്‍ ബാര്‍ മാറ്റുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നുണ്ടെന്ന് ചേര്‍ത്തല എംവിഐ എം.ജി.മനോജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top