Kerala

അവരെ ഇനി വേണ്ട; കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ ഇന്ന് തുടങ്ങും

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടിക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ഇതനുസരിച്ച് 3861 താത്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടമാവുന്നത്.

പിരിച്ചു വിടുന്നവരുടെ പട്ടികയും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവും നിശ്ചിത ഡിപ്പോകള്‍ക്ക് ഉടന്‍തന്നെ കൈമാറും. പത്ത് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകാത്ത 3861 താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് തന്നെ ഉത്തരവ് ഇറക്കാന്‍ തീരുമാനിച്ചത്.

പിഎസ്‌സി അഡൈ്വസ് നല്‍കിയ കണ്ടക്ടര്‍മാരെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. അതേസമയം, താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. 8000 സ്ഥിരം ജീവനക്കാര്‍ വരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്നും കെഎസ്ആര്‍ടിസിയുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top