Automotive

നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കരിഷ്മയെത്തുന്നു

ഒരു കാലത്ത് ഹീറോയുടെ ഐശ്വര്യമായിരുന്ന കരിഷ്മ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തിരിച്ചെത്തുന്നു. ഒരു ദശകത്തിനിപ്പുറം ഹോണ്ട VFRന്റെ ചുവടുപിടിച്ച് വിപണിയിലെത്തിയ കരിഷ്മ ഞൊടിയിടയിലാണ് യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയത്. എന്നാല്‍ ഇടക്കാലത്ത് നവീകരിച്ച് ഇറക്കിയ മോഡല്‍ കരിഷ്മയുടെ അതുവരെയുണ്ടായിരുന്ന മുഴുവന്‍ പ്രതാപവും തച്ചുടച്ചു.

നീളമേറിയ ടെയില്‍ ലാമ്പുകളും, ചെയിന്‍ സോക്കറ്റുകളില്‍ നേരിടുന്ന നിരന്തര പ്രശ്‌നങ്ങളുമെല്ലാം കരിഷ്മയുടെ സ്വീകാര്യത പാടെ ഇല്ലാതാക്കി. എന്നാല്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ കരിഷ്മ തിരിച്ചെത്തുകയാണ്.

ഹീറോ എക്‌സ്ട്രീം 200ആറിലുളള 200 CC എഞ്ചിനാണ് പുതിയ കരിഷ്മയിലും തുടിക്കുക. വാഹനത്തെക്കുറിച്ചുളള ഒഫിഷ്യല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും 2019ല്‍ പുതിയ കരിഷ്മയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

37 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക് മുന്‍പിലും, മോണോഷോക്ക് പിന്നിലും ഇടംപിടിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുളള ഇരുചക്ര വാഹനങ്ങള്‍ക്ക് ABS നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ ABS സംവിധാനവും കരിഷ്മയില്‍ ഇടംപിടിക്കും. സിംഗിള്‍ ചാനല്‍ ABS ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

200 CC എഞ്ചിന്‍ 18 BHP കരുത്തും 17.1 NM ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ഗീയര്‍ബോക്‌സായിരിക്കും വാഹനത്തില്‍ ഇടംപിടിക്കുക. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, LED ഹെഡ്‌ലൈറ്റ്‌സ്, ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ എന്നിവയായിരിക്കും മറ്റ് സവിശേഷതകള്‍.ബജാജ് പള്‍സര്‍ RS 200, KTM RC 200, അപ്പാച്ചെ RTR 200 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. ഒന്നരലക്ഷമാണ് പുത്തന്‍ കരിഷ്മയുടെ വിപണിവില പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top