ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി. വാവര് നടയിലേയും വടക്കേ നടയിലേയും ഓരോ ബാരിക്കേഡുകള്‍ മാറ്റിയതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദേശമോ ലഭിച്ചെങ്കില്‍ മാത്രമേ ശബരിമല സന്നിധാനത്തു നിലവിലുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരികയുള്ളൂവെന്ന് പോലീസ് സ്പെഷല്‍ ഓഫീസര്‍ കോഴിക്കോട് റൂറല്‍ എസ്പി ജി. ജയദേവ് പറഞ്ഞിരുന്നു.