Automotive

ഹോണ്ടയുടെ 2019 സിബിയു ശ്രേണിയുടെ ബുക്കിങ് ആരംഭിച്ചു

ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ഹോണ്ട 2019 സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ്) ശ്രേണിയുടെ ബുക്കിങ് ആരംഭിച്ചു. സിബി1000ആര്‍പ്ലസ്, ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബിആര്‍1000ആര്‍ആര്‍ ഫൈബര്‍ ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍ ഫൈബര്‍ബ്ലേഡ് എസ്പി എന്നിവയുള്‍പ്പെട്ടതാണ് 2019 സിബിയു ശ്രേണി.

കൂടുതല്‍ സവിശേഷതകളും അപ്‌ഗ്രേഡേഷനും ഉള്‍പ്പെട്ടതാണ് 2019 മോഡലുകളുടെ ലൈനപ്പെന്നും കൂടാതെ മികച്ച സാങ്കേതിക വിദ്യ റൈഡര്‍മാര്‍ക്ക് കൂടുത ആവേശം പകരുമെന്നും ഹോണ്ടയുടെ ‘വിങ് വേള്‍ഡ്’ ഔട്ട്‌ലെറ്റുകളിലേക്ക് ബുക്കിങിനായി എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയി സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

 

അള്‍ട്രാ മോഡേണ്‍ ശൈലിയില്‍ പരമ്പരാഗത ജാപ്പനീസ് കരകൗശലം നിറഞ്ഞതാണ് സിബി1000ആര്‍പ്ലസ്. ഹോണ്ടയുടെ ‘നിയോ സ്‌പോര്‍ട്ട്‌സ് കഫേ’ രൂപകല്‍പ്പനയില്‍പ്പെടുന്നു. മുന്നിലെ എ ല്‍ഇഡി മുതല്‍ നമ്പര്‍ പ്ലേറ്റ്‌വരെയുളള രൂപകല്‍പ്പന പൂര്‍ണവും ഗംഭീരവുമാണ്. നാലു സിലിണ്ടര്‍ എഞ്ചിന്റെ ശക്തി 10,500ആര്‍പിഎമ്മിന്റെ 107 കിലോവാട്ടും 8250 ആര്‍പിഎമ്മി 104എന്‍എം ടോര്‍ക്കുമാണ്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 14.46 ലക്ഷം രൂപയാണ്.

മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും മികച്ച ബൈക്കാണ് ഹോണ്ടയുടെ ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി. ആംഗിളിനും ഉയരത്തിനും അനുസരിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് വിന്‍ഡ് സ്‌ക്രീന്‍, കാര്‍പ്ലേ ഇന്റഗ്രേഷന്‍, ആന്റി ലോക്ക് ബ്രേക്കുകള്‍ തുടങ്ങിയവയാണ് സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകള്‍. 1833സിസി ഫ്‌ളാറ്റ് ആറു സിലിണ്ടര്‍ എഞ്ചിന് നാലു വാല്‍വുകളുണ്ട്. 5500ആര്‍പിഎമ്മില്‍ 92.7 കിലോവാട്ട് ശക്തി പകരുന്നു. 4500 ആര്‍പിഎമ്മി 170 എന്‍എം ലഭിക്കുന്ന ടോര്‍ക്ക്. ടൂര്‍, സ്‌പോര്‍ട്ട്, ഇകോണ്‍, റെയ്ന്‍ എന്നിങ്ങനെ നാലു റൈഡര്‍ മോഡുകളുണ്ട്. ഡ്യുവ ക്ലച്ച് സാങ്കേതിക വിദ്യയി ഏഴു സ്പീഡുകള്‍, ഹി സ്റ്റാര്‍ട്ട് അസിസ്റ്റ്, കാന്‍ഡി ആര്‍ഡെന്റ് റെഡ് നിറം തുടങ്ങിയ സവിശേഷതകളുമുണ്ട്. 27.79 ലക്ഷം രൂപയാണ് ഡ ഹിയിലെ എക്‌സ് ഷോറൂം വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top