Film News

തൃഷയെ ഊഞ്ഞാലാട്ടി രജനി ; സ്വപ്‌ന സാഫല്യമെന്ന് തൃഷ

ദളപതി ചിത്രം പേട്ടയ്ക്കായാണ് തലൈവര്‍ ആരാധകരുടെ കാത്തിരിപ്പ്. വ്യത്യസ്ത ഗെറ്റപ്പില്‍ രജനി എത്തുന്ന പേട്ടയില്‍ തൃഷയും സിമ്രാനുമാണ് നായികമാര്‍. ആരാധകര്‍ക്കായി ത്യഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സരോ എന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

രജനികാന്ത് ത്യഷയെ ഊഞ്ഞാലാട്ടുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്.  ഒരേയൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുക എന്ന സ്വപ്നം സഫലമായെന്ന് ത്യഷ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് തൃഷ കുറിച്ചു.

കാര്‍ത്തിക്ക് സുബ്ബരാജും രജനികാന്തും ആദ്യമായി ഒന്നിക്കുന്നു എന്ന പേരില്‍ തുടക്കം മുതലേ പേട്ട വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിജയ് സേതുപതി, സിമ്രാന്‍, തൃഷകൃഷണന്‍, നവാസുദ്ദിന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തിലുണ്ട്. നവാസുദ്ദിന്‍ സിദ്ദിഖിയുടെ തമിഴ് അരങ്ങേറ്റ ചിത്രമെന്ന പ്രത്യേകതയും പേട്ടയ്ക്കുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top