ന്യൂഡല്‍ഹി: കേരളത്തിന് പ്രളയദുരിതാശ്വാസമായി 3048.39 കോടി രൂപ കൂടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നാണ് സഹായം ലഭ്യമാക്കുന്നത്. 5000 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 600 കോടി രൂപയുടെ ധനസഹായം നല്‍കിയിരുന്നു.
പ്രളയദുരിതാശ്വാസം; കേരളത്തിന് 3048.39 കോടി കേന്ദ്രസഹായം
By
December 6, 2018 3:33 pm