ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന പന്ത്രണ്ടംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ അഡലെയ്ഡിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്.
ഹനുമ വിഹാരിയെയും രോഹിത് ശര്‍മ്മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്താണ് ടീമിലുള്ളത്.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ്മ, ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്.അശ്വിന്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ്മ.