ധനുഷിന്റെ ക്രിസ്മസ് ചിത്രം മാരി 2 ആദ്യചിത്രത്തേക്കാള്‍ തിളക്കത്തിലാണ് സ്ക്രീനിലെത്തുന്നത്. ധനുഷിന്റെ വില്ലനായി മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ടൊവിനോ തോമസ് എത്തുന്നതാണ് പ്രധാന സവിശേഷത. ധനുഷിന്റെ കിടിലന്‍ ഹീറോ ലുക്കിനെ കടത്തിവെട്ടുന്ന കട്ട വില്ലന്‍ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. തമിഴില്‍ ടൊവിനോ തോമസിന്റെ ആദ്യ വില്ലന്‍ കഥാപാത്രമാണിത്. സായ് പല്ലവിയാണ് ധനുഷിന്റെ നായിക. ഓട്ടോ ഡ്രൈവറായാണ് മാരി ടൂവില്‍ സായി അഭിനയിക്കുന്നത്. വരലക്ഷ്മി ശരത് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് എത്തുന്നത്.
സ്റ്റണ്ടും, പാട്ടും ഹീറോയിസവുമൊക്കെയായി ഒരു ഒന്നൊന്നര മാസ് എന്റര്‍ടെയ്നറാണ് മാരി. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ തരംഗമായ മാരിയുടെ രണ്ടാം ഭാഗമെത്തുമ്പോള്‍ നിരവധി സസ്പന്സുകളഉം ചിത്രത്തില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. നാഗസന്യാസിമാരുടെ മാതൃകയില്‍ ജടകെട്ടിയ നീളന്‍ മുടിയും കൈയില്‍ ഇല്യുമിനേറ്റി ചിഹ്നവുമായി ചിത്രത്തിന്റെ പോസ്റ്ററിലൂടെ ടൊവിനോ ആദ്യം ഞെട്ടിച്ചിരുന്നു
ബാലാജി മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. യുവാന്‍ ശങ്കര്‍ രാജ സംഗീതം നല്കുന്ന മാരി ടു ഡിസംബര്‍ 21ന് റിലീസ് ചെയ്യും.