Kerala

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുത്; ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000 രൂപ പിഴ ഈടാക്കി ശോഭാ സുരേന്ദ്രന്റെ ഹര്‍ജി തള്ളി.

ഹര്‍ജി നിയമപരമായി എവിടെയും നിലനില്‍ക്കില്ല. ഹര്‍ജിക്കാരി എവിടെയും പരാതിയും നല്‍കിയിട്ടില്ല. കോടതിയെ പരീക്ഷണവസ്തു ആക്കരുതെന്നും വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ചത് എന്ന് വിമര്‍ശിച്ച കോടതി വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ബിജെപി നേതാവിന് മുന്നറിയിപ്പ് നല്‍കി.

അതേസമയം, കോടതിയുടെ അതിരൂക്ഷ വിമര്‍ശനങ്ങളെത്തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു. മാപ്പ് ചോദിക്കുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top