Entertainment

ആളൂരിന്റെ തിരക്കഥയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു, അതിഥി വേഷത്തില്‍ ദീലീപും

കൊച്ചി: സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ച ഒന്നായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. മലയാള സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ആക്രമണവും തുടര്‍ന്ന് അരങ്ങേറിയ കോലാഹലങ്ങളൊന്നും മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല.

എന്നാല്‍ മലയാളക്കരയെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തി ഇപ്പോള്‍ ഒരു വാര്‍ത്ത, നടി ആക്രമിക്കപ്പെട്ട സംഭവം വെള്ളിത്തിരയിലെത്തുന്നു. ചിത്രത്തിന്റെ സംവിധായകന്‍ സലിം ഇന്ത്യയാണ് ഫേസ്ബുക്കിലൂടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അവാസ്തവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് അഡ്വ ബിഎ ആളൂരാണ് തിരക്കഥ എഴുതുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കീലാണ് ബിഎ ആളൂര്‍ എന്നതാണ് ശ്രദ്ധേയം. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 1 ന് ആരംഭിക്കും.

അവാസ്ഥവത്തില്‍ ദീലീപ് അതിഥി വേഷത്തിലെത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നടിയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ വിവാദങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ദിലീപ്. കേസില്‍ പ്രതിയായി ആരോപിക്കപ്പെട്ട താരം രണ്ടര മാസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

അതേസമയം, ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ദിലീപിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top