ജനപ്രിയ വാഹനമായ ഹ്യുണ്ടായുടെ ബുക്കിംങ് നിര്‍ത്തിവച്ച് സാന്‍ട്രോ. 2018 ഒക്ടോബര്‍ 23 -ന് വിപണിയില്‍ എത്തിയ സാന്‍ട്രോ, ഹ്യുണ്ടായിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു മുന്നേറുന്നതിനിടെയാണ് ബുക്കിംങ് നിര്‍ത്തിവച്ചത്. കാരണം മറ്റൊന്നുമല്ല, ആവശ്യക്കാരുടെ എണ്ണം ഉത്പാദനശേഷിക്കും മുകളില്‍ കവിയുന്ന സാഹചര്യമുണ്ടായതോടെയാണ് ബുക്കിംങ് നിര്‍ത്തിവയ്ക്കാന്‍ ഹ്യുണ്ടായ് നിര്‍ബന്ധിതരായത്.
സാന്‍ട്രോയുടെ തിരിച്ചുവരവ് ചെറുകാര്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ മുഴുവന്‍ തകിടംമറിച്ചു. അവതരിച്ച് ഒരുമാസം കഴിയുന്നതിന് മുമ്പെ 35,000 ബുക്കിംഗാണ് സാന്‍ട്രോ കൈയ്യടക്കിയത്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്കുള്ള യൂണിറ്റ് പുറത്തിറക്കിയതിനു ശേഷം മാത്രമെ സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി പുനരാരംഭിക്കുകയുള്ളൂ. ചെന്നൈ ശാലയില്‍ നിന്നുമിതുവരെ 8,000 സാന്‍ട്രോ ഹാച്ച്ബാക്കുകളാണ് പുറത്തിറങ്ങിയത്.