Breaking News

ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. ഇതാവശ്യപ്പെട്ട് പത്തനംതിട്ട എസ്പി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ മണ്ഡലകാലം ആരംഭിച്ചപ്പോള്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.

ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷം കലക്ടറുടെ തീരുമാനം ഇന്ന് വൈകീട്ടോടെ അറിയാം.

നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ പത്തനംതിട്ട ജില്ലയില്‍ പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും കോട്ടയത്ത് എരുമേലിയിലും 7 ദിവസത്തേക്കാണു അതാത് ജില്ലാകളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top