ആകാംക്ഷയുടെ എവറസ്റ്റിന് മുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍. ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന് ഡിസംബറിലാണ് തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒടിയനിലെ ലെറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുദീപ് കുമാറും ശ്രേയ ഘോഷലും ചേര്‍ന്നാണ് ആലാപനം.
മോഹന്‍ലാല്‍ പുറത്തുവിട്ട ഗാനം അപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഗാനം. ഒരു മലയാളം ലിറിക്കല്‍ വീഡിയോ ഇത്തരത്തില്‍ ട്രെന്‍ഡിംഗ് ആകുന്നതു ഇതാദ്യമായാണ് എന്നാണ് ആരാധകരുടെ വാദം.
ഒടിയന് മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. നടന് പ്രകാശ് രാജും പ്രധാന വേഷത്തില്‍ എത്തുന്നു. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.