Latest News

ഗൂഗിളിനെ നയിക്കാന്‍ മലയാളി

ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയി കോട്ടയം സ്വദേശി തോമസ് കുര്യന്‍ നിയമിതനായി. 26-ന് അദ്ദേഹം ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. നേരത്തേ ഒറാക്കിള്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവായിരുന്നു ഇദ്ദേഹം.

ജനുവരി അവസാനമാണ് പുതിയ പദവി ഏറ്റെടുക്കുക. ഡയല്‍ ഗ്രീന്‍ ഒഴിയുന്ന പദവിയിലേക്കാണ് ഇദ്ദേഹം എത്തുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവയോടുള്ള മത്സരത്തില്‍ ഗൂഗിള്‍ ക്ലൗഡ് പിന്നില്‍പോയ സാഹചര്യത്തിലാണു ഗ്രീനിനെ മാറ്റുന്നത്. ഗിറ്റ്ഹബ്, റെഡ്ഹാറ്റ് തുടങ്ങിയവ വാങ്ങി ബിസിനസ് വിജയിപ്പിക്കാനുള്ള അവസരം ഗ്രീന്‍ പാഴാക്കിയെന്നും ആക്ഷേപമുണ്ട്. ഗിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് 750 കോടി ഡോളറിനും റെഡ്ഹാറ്റിനെ ഐബിഎം 3300 കോടി ഡോളറിനുമാണ് വാങ്ങയത്.

ലോകത്തിലെ രണ്ടാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ ഒറാക്കിളില്‍ ക്ലൗഡ് ഡെവലപ്‌മെന്റ് തലവനായിരുന്നു തോമസ് കുര്യന്‍. കോട്ടയം പാമ്പാടി സ്വദേശിയായ ഇദ്ദേഹവും സഹോദരന്‍ ജോര്‍ജ് കുര്യനും 1986-ല്‍ പ്രിന്‍സ്ടണില്‍ വിദ്യാര്‍ഥികളായാണ് അമേരിക്കയിലെത്തിയത്. ഐഐടി മദ്രാസ്, പ്രിന്‍സ്ടണ്‍, സ്റ്റാന്‍ഫഡ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top