Breaking News

‘ എന്റെ മകനെ നോക്കണം, സോറി.. ” ഒറ്റവരി ക്ഷമാപണവുമായി ഹരികുമാര്‍ കീഴടങ്ങിയത് മരണത്തിന് മുന്നില്‍

ഒറ്റവരിയിലെ ക്ഷമാപണവുമായാണ് ഡിവൈഎസ്പി ഹരികുമാര്‍ മരണത്തിന് കീഴടങ്ങിയത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സനലിനെ റോഡില്‍ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി നില്‍ക്കവേയാണ് ഹരികുമാര്‍ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്.

നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ താന്‍ മുഖ്യപ്രതിയാകുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള ഭയമാണ് ഹരികുമാറിനെ ജീവത്യാഗത്തിലേക്ക് നയിച്ചത്.

സഹോദരനെ അഭിസംബോധന ചെയ്തുള്ള ഒറ്റവരി ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണ് തൂങ്ങിമരിച്ച നിലയില്‍ ഹരികുമാറിനെ കണ്ടെത്തിയത്. ഹരികുമാര്‍ ഒളിവില്‍ പോയശേഷം ഭാര്യയും മകനും കല്ലറയിലുള്ള കുടുംബവീട്ടിലായിരുന്നു താമസം.

ഹരികുമാറിന് വേണ്ടി ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നതിനിടയില്‍ സ്വന്തം വീട്ടിലെത്തി ആത്മഹത്യ ചെയ്തത് പോലീസിനെ ഉള്‍പ്പെടെ അമ്പരപ്പിച്ചു. എന്നാല്‍ മാധ്യമ വിചാരണകാരണമുള്ള മനസംഘര്‍ഷമാണ് ഹരികുമാറിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാരോപിച്ച് സംഭവ സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കൈയ്യേറ്റ ശ്രമവും ഉണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top