Kerala

കാര്‍ വില്‍പ്പന 2019 സാമ്പത്തിക വര്‍ഷം കുറയാന്‍ സാധ്യത

ലോകത്തിലെ രണ്ടാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ 2018-19 സാമ്പത്തിക വര്‍ഷം കാര്‍ വില്‍പ്പന കുറയുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയായിരിക്കും കാര്‍ നിര്‍മാതാക്കള്‍ നേരിടേണ്ടി വരിക. വില്‍പ്പന 6 ശതമാനം വരെ താഴാമെന്നാണ് കണക്കുകള്‍ പറയുന്നത്.

രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റിംഗ് റിസേര്‍ച്ച് സ്ഥാപനങ്ങളായ ഐ.എച്ച്.എസ് ( I.H.S), ജാറ്റോ (JATO) റിപ്പോര്‍ട്ട് അനുസരിച്ചാണ് കാര്‍ വിപണിയിലെ ഇടിവ് നിര്‍മാതാക്കള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നത്.

കാര്‍ നിര്‍മാണ വ്യവസായം 2018 സാമ്പത്തിക വര്‍ഷം 7.89 ശതമാനവും 2017ല്‍ 9.23 ശതമാനവും വളര്‍ച്ച കൈവരിച്ചിരുന്നു. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷം ( ഏപ്രില്‍ – ഒക്ടോബര്‍ ) 6.10 ശതമാനം താഴെയായിരിക്കും വില്‍പ്പനയെന്ന് അനുമാനിക്കുന്നു.

കാര്‍,വാന്‍ ഉള്‍പ്പെടെയുള്ള പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഉയര്‍ന്നതായിരുന്നു. 2017 സാമ്പത്തിക വര്‍ഷം 3.04 ദശലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചത്. 2018ല്‍ 3.28 ദശലക്ഷമായിരുന്നു വില്‍പ്പന. എന്നാല്‍ 2019 സാമ്പത്തിക വര്‍ഷം വില്‍പ്പന 2.02 ദശലക്ഷമായി കുറയുമെന്നാണ് അനുമാനിക്കപ്പെടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top