കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സരിതയുടെ പരാതിയിലെ കേസില്‍ നിന്ന് അന്വേഷണോദ്യോഗസ്ഥന് വീണ്ടും പിന്മാറുന്നു.
ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണ കേസിലെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എഡിജിപി അനില്‍ കാന്ത് പൊലീസ് മേധാവിക്ക് കത്തുനല്‍കി. ലൈംഗികാരോപണക്കേസ് നിലനില്‍ക്കില്ലെന്ന് കത്തില്‍ അനില്‍ കാന്ത് വ്യക്തമാക്കുന്നു.
എന്നാല്‍ ഡിജിപി ലോക്നാഥ് ബെഹ്റ തീരുമാനമെടുത്തിട്ടില്ല. പകരം ആളെ തീരുമാനിച്ചിട്ടില്ലെന്നും ഡിജിപി പറയുന്നു.
സോളര്‍ കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഇത് സമാനമായ മൂന്നാം തിരിച്ചടിയാണ്. കേസ് അന്വേഷണത്തില്‍ നിന്നും നേരത്തെ ഡിജിപി: രാജേഷ് ദിവാനും ഐ.ജി: ദിനേന്ദ്ര കശ്യപും പിന്മാറിയിരുന്നു