ഇന്ത്യന്‍ ചലച്ചിത്ര വ്യവസായ മേഖലയ്ക്ക് വെല്ലുവിളിയായി മാറുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് ഭീഷണിയുമായി വീണ്ടും രംഗത്ത്. വിജയ് മരുകുദോസ് ചിത്രം സര്‍ക്കാറിനും അമീര്ഖാന് അമിതാഭ് ബച്ചന് കോംമ്പോയില്‍ പുറത്തിറങ്ങിയ തഗ്സ് ഓഫ് ഹിന്ദുസ്ഥാനും റിലീസിംഗ് ദിവസംതന്നെ തമിഴ്റോക്കേസ് ചോര്‍ത്തിയിരുന്നു. അതിനുപിന്നാലെയിതാ രജനീകാന്തിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യും ഉടന്‍ തന്നെ വെബ്സെറ്റിലൂടെ പുറത്തുവിടും എന്ന മുന്നറിയിപ്പാണ് പൈറസി വെബ്സൈറ്റായ തമിഴ്റോക്കേഴ്സ് നല്‍കിയിരിക്കുന്നത്. തമിഴ് റോക്കേഴ്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇത് പരാമര്‍ശിക്കുന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ ആ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ ട്വിറ്റര്‍ ഹാന്‍ഡിലുമായി തമിഴ് റോക്കേഴ്സ് വീണ്ടും സജീവമാകുമായിരുന്നു.
2.0 ചോര്‍ത്തുമെന്ന് തമിഴ് റോക്കേഴ്സ്
By
November 10, 2018 12:06 pm