Kerala

പാചകവാതക വില വീണ്ടും വര്‍ധിച്ചു

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്‍കുന്ന കമ്മീഷന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാചകവാതക വില വര്‍ധിപ്പിച്ചത്.

ഡല്‍ഹിയില്‍ ഇതോടെ സബ്‌സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് 507.42 രൂപയായി. നവംബര്‍ ആദ്യം സബ്‌സിഡിയില്ലാത്ത സിലണ്ടറിനു 60 രൂപയാണ് വര്‍ധിച്ചത്. സബ്‌സിഡി സിലണ്ടറിന് രണ്ടു രൂപ 94 പൈസയും വര്‍ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top