Kerala

കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്ത്; ജലീലിന്റെ ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനത്തിലും ചട്ടലംഘനം

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കെ.ടി.ജലീലിന്റെ കുരുക്ക് മറുകുന്നു. കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്തുവന്നു. മന്ത്രിയുടെ ഭാര്യ എന്‍.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതിന് പിന്നിലും ചട്ടലംഘനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

കെഇആര്‍ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകള്‍ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂര്‍ പറഞ്ഞു. 01.05.2016 നാണ് ഫാത്തിമക്കുട്ടിയെ സ്‌കൂളിലെ പ്രിന്‍സിപ്പലായി നിയമിച്ചത്. ഈ നിയമനത്തിന് 26.7.2016 ന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇതിനെതിരെ പ്രീത എന്ന അധ്യാപിക നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് സിദ്ധിഖ് പന്താവൂര്‍ ആരോപിച്ചു.

അതേസമയം, ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം രംഗത്തെത്തി. ആരോപണത്തില്‍ കഴമ്പില്ലെന്നും നിയമനത്തില്‍ തെറ്റ് പറ്റിയിട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടേയെന്നുമാണ് പാര്‍ട്ടിയുടെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top