Automotive

ഇഐസിഎംഎ പ്രദര്‍ശനത്തില്‍ പുതിയ അഞ്ചു മോഡലുകളുമായി ഹോണ്ട

മിലാന്‍, ഇറ്റലി: ഇറ്റലിയില്‍ മിലാനിലെ ഇഐസിഎംഎ മോട്ടോര്‍ ഷോയില്‍ ഹോണ്ട 2019ലെ യൂറോപ്യന്‍ ലൈനപ്പ് അവതരിപ്പിച്ചു. രണ്ടു പുതിയ മോഡലുകളും മൂന്നു അപ്പ്‌ഗ്രേഡ് മോഡലുകളുമായി ഹോണ്ട ഇടത്തരം ഭാര വിഭാഗത്തെയാണ് ശക്തിപ്പെടുത്തുന്നത്.

2018ല്‍ സിബി1000ആര്‍, സിബി300ആര്‍, സിബി125ആര്‍ ട്രയോ എന്നിങ്ങനെ മോഡലുകള്‍ അവതരിപ്പിച്ച ഹോണ്ട ഇപ്പോള്‍ നിയോ സ്‌പോര്‍ട്ട്‌സ് കഫെയുമായാണ് ഇടത്തരം ഭാര വിഭാഗത്തിലേക്ക് എത്തുന്നത്. കഫെ റേസറിന്റെയും സൂപ്പര്‍ കോംപാക്റ്റ് ട്രേപ്‌സോയിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്റ്റൈലാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ പൂര്‍ണമായും പ്രദര്‍ശിപ്പിച്ചുണ്ട് സിഗ്‌നേച്ചര്‍ റൗണ്ട് ഹെഡ്‌ലൈറ്റ്, കൊത്തിയെടുത്ത ഇന്ധന ടാങ്ക് തുടങ്ങിയവ നിയോ സ്‌പോര്‍ട്ട്‌സ് കഫെയെ കുടുംബത്തോട് അടുപ്പിക്കുന്നു.

സിബിആര്‍ 650 ആര്‍ ആണ് മറ്റൊരു പുതിയ മോഡല്‍ . സ്‌പോര്‍ട്ട്‌സ് മിഡി വെയ്റ്റാണ്. വളരെ ചെറിയ പിന്‍ഭാഗം. മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ തുടങ്ങിയവയാണ് സവിശേഷതകള്‍. സിബിആര്‍ 650 എഫിനേക്കാള്‍ ആറു കിലോഗ്രാം കുറവാണ് സിബിആര്‍ 650 ആറിന്. ഹാന്‍ഡി ബാറുകള്‍ 30എംഎം മുന്നോട്ടാക്കിയിരിക്കുന്നു. ഫൂട്ട്‌പെഗുകള്‍ കുറച്ചു കൂടി പിന്നിലേക്കും ഉയരത്തിലുമാക്കിയിരിക്കുന്നു.

യൂറോപ്പിലെ ഹോണ്ടയുടെ വില്‍പ്പനയില്‍ 35 ശതമാനവും 500സിസി, 650സിസി എഞ്ചിന്‍ പ്ലാറ്റ്‌ഫോമിലുള്ള മോട്ടോര്‍സൈക്കിളുകളാണ്. പുതിയ അഞ്ചു ഉത്പ്പന്നങ്ങളും ഈ വിഭാഗങ്ങളില്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top