ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവല്‍ 2075 ന് തുടക്കം കുറിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരത്തില്‍ ഓഹരി വിപണി നേട്ടം കൈവരിച്ചു.
സെന്‍സെക്സ് 245.77 പോയിന്റ് നേട്ടത്തില്‍ 36237.98 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 68.40 പോയിന്റ് ഉയര്‍ന്ന് 10598ലാണ് വ്യാപാരമവസാനിച്ചത്. ദീപാവലിയോടനുബന്ധിച്ച് നടന്ന പ്രത്യേക മുഹൂര്‍ത്ത വ്യാപാരം ഇന്നലെ വൈകീട്ട് 5 മുതല്‍ 6.30 വരെയാണ് നടന്നത്.
മുന്‍വര്‍ഷമായ സംവല്‍ 2074ല്‍ സെന്‍സെക്സ് ഏഴു ശതമാനവും നിഫ്റ്റി മൂന്ന് ശതമാനവുമാണ് ഉയര്‍ന്നത്. ഈ പുതുവര്‍ഷത്തിലും ഓഹരി വിപണി നേട്ടം കൈവരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് നിക്ഷേപകരിലധികവും പുതുവ്യാപാരത്തിലേര്പ്പെട്ടത്. വ്യാഴാഴ്ച ഓഹരി വിപണി അവധിയാണ്.