രണ്ടാമൂഴം തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തിരക്കഥാകൃത്ത് എം ടി വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് 13ലേക്ക് മാറ്റി. ഇത് രണ്ടാം തവണയാണ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി കേസ് മാറ്റുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്ന് എംടിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് അഭിഭാഷകന് ഇക്കാര്യം കോടതിയെ അറിയിച്ചത്.
രണ്ടാമൂഴം: എം ടി വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജി 13ലേക്ക് മാറ്റി
By
November 7, 2018 4:35 pm