Cricket

അമര്‍ഷം അടക്കാനാവാതെ പൊളളാര്‍ഡ്; അമ്പരന്ന് ബുംറ

ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യയോട് തുടരെ തോല്‍വി എറ്റുവാങ്ങിയതിന്റെ നിരാശയിലാണ് വിന്‍ഡീസ് ടീം. എന്നാല്‍ നിരാശയും അമര്‍ഷവും കളിക്കളത്തില്‍ പുറത്തെടുത്താലോ..! അത്തരമൊരു കാഴ്ച്ചയ്ക്കായിരുന്നു ലക്‌നോവിലെ അടല്‍ബിഹാരി ബാജ്‌പെയ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഇന്നിങ്സിന്റെ 11-ാം ഓവറിലാണ് സംഭവം. ബുംറയെറിഞ്ഞ പന്ത് വീശി ബൗണ്ടറിക്ക് ശ്രമിച്ച പൊള്ളാര്‍ഡിന് പിഴച്ചു. പന്ത് നേരെ ഉയര്‍ന്നുപൊങ്ങി ബുംറയ്ക്ക് ക്യാച്ച് ചെയ്യാന്‍ പാകത്തിലായി. ഇതിനിടെ ബുംറയ്ക്ക് നേരെ നടന്നടുത്ത പൊളളാര്‍ഡ് ക്യാച്ച് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബുംറയ്ക്ക് സമീപത്തെത്തിയ പൊളളാര്‍ഡ് ക്യാച്ച് മിസ്സാക്കാനായി അറിഞ്ഞുകൊണ്ട് വലംകൈ ഉയര്‍ത്തി. പക്ഷെ ക്യാച്ച് കൈപ്പിടിയിലൊതുക്കിയ ബുംറ പൊളളാര്‍ഡ് ചെയ്തത് വിശ്വസിക്കാനാവാതെ അമ്പരന്ന് നോക്കുന്നതും ദൃശ്യത്തില്‍ കാണാം.

 

പൊളളാര്‍ഡിന്റെ ഈ പ്രവര്‍ത്തിക്കെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ റഫറിക്ക് പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണ് പൊളളാര്‍ഡിനെതിരെ ഉയരുന്നത്. മുന്‍പും കളിക്കളത്തില്‍ പൊളളാര്‍ഡില്‍ നിന്നും മോശം പ്രവര്‍ത്തികളുണ്ടായിട്ടുണ്ട്. ഗ്രൗണ്ടില്‍ പെരുമാറാനറിയാത്ത ഇയാളെ ഇനി ഇന്ത്യയില്‍ കളിപ്പിക്കരുതെന്നാണ് ആരാധകരുടെ അഭിപ്രായം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top