കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയുന്നതിനു സമിതി വേണമെന്ന് ആവശ്യപ്പെട്ട് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സിനിമാ സംഘടനകള്‍ കോടതിയില്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണിത്.
ഡബ്ള്യുസിസി അംഗങ്ങളായ പദ്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. തൊഴിലിടങ്ങളിലെ പീഡനം തടയുന്നതിനു പ്രത്യേക സമിതി വേണമെന്നുള്ള സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ എഎംഎംഎ ഉള്‍പ്പടെയുള്ള സംഘടനകള്‍ക്കു കോടതി നേരത്തേ നോട്ടിസ് അയച്ചിരുന്നു.