ഗുരുവായൂര്‍ ക്ഷേത്രത്തിലെ മാസവരുമാനത്തില്‍ ഒരു കോടി രൂപയോളം കുറവ്. ഹൈന്ദവ സംഘടനകളുടെ പ്രചാരണമല്ല മറിച്ച് സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധികാരണമാണ് വരുമാനത്തില്‍ ഇടിവുണ്ടായതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. കഴിഞ്ഞ മൂന്ന് മാസമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടവരവില്‍ വളരെ കുറവാണ് അനുഭവപ്പെടുന്നത്. പ്രളയത്തെത്തുടര്‍ന്നാണ് ക്ഷേത്ര വരുമാനത്തില്‍ കുറവുണ്ടായതെന്ന് ദേവസ്വം ചെയര്‍മാര്‍ അഡ്വ. കെബി മോഹന്‍ദാസ് പറഞ്ഞു. ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവാണ് വരുമാനത്തിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെബി മോഹന്‍ദാസ് പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്ര വരുമാനത്തില്‍ ഒരു കോടി രൂപയോളം കുറവ്
By
November 7, 2018 11:11 am