Breaking News

ന്യൂനമര്‍ദം: ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത

ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും ഇടയില്‍ ന്യൂനമര്‍ദം രൂപമെടുത്തതാണ് മഴയ്ക്ക് കാരണം. വരുന്ന 72 മണിക്കൂറിനിടയില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു കന്യാകുമാരി ഭാഗത്തേക്കു നീങ്ങാനാണു സാധ്യത. ഇതേത്തുടര്‍ന്നു കേരളത്തിലെമ്പാടും മഴ കിട്ടും. തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും കന്യാകുമാരിഭാഗത്ത് മല്‍സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ചേരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം ശ്രീലങ്കയ്ക്കും തൂത്തുക്കുടിക്കും ഇടയിലാണു രൂപമെടുത്തത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ കന്യാകുമാരി, ഗള്‍ഫ് ഓഫ് മന്നാര്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. മല്‍സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും ആഴക്കടലില്‍ മല്‍സ്യബന്ധനത്തിനു പോയവര്‍ മടങ്ങിയെത്തണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top