ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമലയില്‍ ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണ്. വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ബിജെപി പരാതി നല്‍കിയിട്ടുണ്ട്. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ശബരിമലയില്‍ ഇന്ന് നടന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നാല്‍, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളെ വിശ്വാസമില്ലെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.