സൂപ്പര്‍ഹിറ്റായി തിയേറ്ററുകള്‍ നിറഞ്ഞോടുന്ന ചിത്രം 96 ദീപാവലിക്ക് ടിവിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ നടി തൃഷ. വിജയ് സേതുപതിയും തൃഷയും മുഖ്യവേഷങ്ങളിലെത്തിയ 96 മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ്. റിലീസ് ചെയ്തു വെറും അഞ്ച് ആഴ്ച മാത്രം പിന്നിടുന്ന ചിത്രം ടി.വിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കമാണ് നായികയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സണ്‍ ടിവിയാണ് ദീപാവലി ദിനത്തില്‍ 96 പ്രദര്‍ശിപ്പിക്കുന്നത്.
അഞ്ചാമത്തെ ആഴ്ചയിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ടി.വി യില്‍ പ്രദര്‍ശിപ്പിക്കുന്നത് അനീതിയാണെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് പൊങ്കലിലേക്ക് മാറ്റണമെന്നും തൃഷ ട്വീറ്റ് ചെയ്തു
‘ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാം വാരമാണ്. ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങളുടെ ടീം കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു. 96 ടീം സണ്‍ ടിവിയോട് കടപ്പെട്ടിരിക്കും.’ തൃഷ കുറിച്ചു
എന്നാല്‍ സണ്‍ ഗ്രൂപ്പ് നിര്‍മിക്കുന്ന വിജയ് ചിത്രം സര്‍ക്കാറിന് കൂടുതല്‍ തിയേറ്ററുകള്‍ ലഭിക്കുന്നതിനാണ് ഇത്തരത്തില്‍ ഒരു നീക്കമെന്നും ആരോപണമുണ്ട്.