Latest News

കേരളത്തില്‍ നടക്കുന്നത് സിപിഎമ്മിന്റെ അപ്രഖ്യാപിത യുദ്ധം; ശ്രീധരന്‍പിളള

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സിപിഎമ്മിന്റെ അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കൊലപ്പുളളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നത്. ബിജെപി ഇിതിനെ സഹനസമരത്തിലൂടെ നേരിടുമെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഎം ആസൂത്രിതമായി ബിജെപി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുകയാണ്. സന്ദീപാനന്ദഗിരിയുടെ വീട് അക്രണത്തില്‍ ബിജെപിക്ക് പങ്കില്ല. ജനാധിപത്യപരമായി സഹനസമരത്തിലൂടെ ഇതെല്ലാം ബിജെപി നേരിടും. ഒക്ടോബര്‍ 30ന് പൊലീസ് ഹെഡ് ക്വാട്ടര്‍സില്‍ പ്രസിഡന്റ് ഉപവാസമിരിക്കും. നവംബര്‍ 2നു പ്രവര്‍ത്തകര്‍ അര്‍പ്പണ പ്രതിജ്ഞ നടത്തും. നവംബര്‍ 8 മുതല്‍ 13 വരെ കാസര്‍ഗോഡ് മുതല്‍ പത്തനംതിട്ട വരെ രഥയാത്ര നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top