പ്രതിശ്രുത വധുവിനായി 48 കോടിയുടെ ആഢംബര വീട് സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പോപ് ഗായകന് നിക് ജൊനാസ്. 6.50 മില്യന്‍ ഡോളര്‍ വിലയ്ക്കാണ് ലൊസാഞ്ചല്‍സില്‍ ബിവേര്‍ലി ഹില്‍സ് ഏരിയയിലെ വീട് പ്രിയങ്ക ചോപ്രയ്ക്കായി നിക് സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
നിക് വാങ്ങിയ വീടിന്റേതാണെന്ന് പറഞ്ഞുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 4,129 സ്ക്വയര്‍ ഫീറ്റുളള വീട്ടില്‍ 5 ബെഡ്റൂമുകളാണുളളത്. ടെറസില്‍ സ്വിമ്മിങ് പൂളുണ്ട്. മലയിടുക്കുകളാല്‍ ചുറ്റപ്പെട്ടതാണ് വീട്. ബാല്‍ക്കണിയില്‍ നിന്നും നോക്കിയാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ കഴിയുംവിധമാണ് വീടിന്റെ നിര്‍മ്മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.