വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ജഗന് മോഹന്റെ കൈയ്ക്ക് കുത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
ആന്ധ്രയില്‍ കോഴിപ്പോരിന് ഉപയോഗിക്കുന്ന ആയുധമുപയോഗിച്ചാണ് ആക്രമണം. വിമാനത്താവളത്തിലെ ക്യാന്റീനില്‍ ജോലി ചെയ്തിരുന്ന ആളാണ് അക്രമിയെന്നാണ് സൂചന. സെല്‍ഫി എടുത്ത ശേഷം തിരഞ്ഞ് ആക്രമിക്കുകയായിരുന്നു.