Latest News

ഇന്ത്യയില്‍ തരംഗമായി റിയല്‍മി; ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വിറ്റത് പത്ത് ലക്ഷം ഫോണ്‍

ഇ-കൊമേഷ്യല്‍ ഭീമന്‍മാരായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും നടത്തിയ ബിഗ് ബില്യണ്‍ സെയിലില്‍ ഒപ്പോയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിക്ക് റെക്കോര്‍ഡ് വില്‍പ്പന. ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ 1,10,000 റിയല്‍മി സി1 മോഡലാണ് വിറ്റഴിച്ചത്. പതിനായിരം രൂപയില്‍ താഴെയുളള സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ മികച്ച സവിശഷതകളുമായി അവതരിച്ചതാണ് റിയല്‍മിയെ ഇത്രയധികം ജനപ്രിയമാക്കിയത്.

മുന്‍പ് ഇതേ സ്ഥാനത്ത് ചൈനീസ് കമ്പനിയായ ഷവോമിയുടെ റെഡ്മി 6എ ആയിരുന്നുവെങ്കില്‍ റിയല്‍മിയുടെ വരവ് 6എയെ പാടെ മാറ്റിനിര്‍ത്തി എന്നുവേണമെങ്കില്‍ പറയാം.

സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറുളള ഏറ്റവും വില കുറഞ്ഞ ഫോണ്‍ എന്നതാണ് റിയല്‍മി സി1-ന്റെ ഏറ്റവും പ്രധാന സവിശേഷത. ഡ്യുവല്‍ റിയര്‍ ക്യാമറ, 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 19:9 ആസ്പക്റ്റ് സ്‌ക്രീന്‍, 16 ജിബി ഇന്റേണല്‍ മെമ്മറി, 2 ജിബി റാം, 256 ജിബി എക്‌സ്പന്‍ഡബിള്‍ മെമ്മറി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ലാണ് ഫോണ്‍ എത്തുന്നത്. നിലവിലുളള ഫീച്ചറുകള്‍ വച്ചുതന്നെ പബ്ജി പോലുളള ഹൈഎന്‍ഡ് ഗെയിമുകള്‍ കളിക്കാം എന്നതും റിയല്‍മി സി1-ന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതാണ്. 4230 എംഎച്ച് ബാറ്ററിയാണ് ഫോണിനുളളത്. ഫെയ്‌സ് അണ്‍ലോക്ക് അടക്കമുളള നൂതന ഫീച്ചറുകളും റിയല്‍മി സി1ല്‍ കമ്പനി ഉള്‍പ്പെടുത്തയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top