Automotive

125 സിസിയില്‍ ആറ് ഗിയറുമായി ബേബി ഡ്യൂക്ക് എത്തുന്നു

ഇന്ത്യന്‍ നിരത്തുകളിലെ വേഗസാന്നിധ്യമായ കെടിഎം ഡ്യൂക്ക് 125 സിസി ശ്രേണിയിലും സാന്നിധ്യമറിയിക്കാന്‍ എത്തുന്നു.നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമുളള ഡ്യൂക്ക് 125 ഇന്ത്യയിലെത്തുന്നതോടെ ഇതേ ശ്രേണിയിലുളള അപ്പാച്ചെ ആര്‍ടിആര്‍ 200, യമഹ എഫ്‌സി, ആര്‍15 വാഹനങ്ങള്‍ക്ക് കൂടുതല്‍ മത്സരം പ്രതീക്ഷിക്കാം.

2011 മുതല്‍ ഇന്ത്യയിലെ യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയ കെടിഎം ഡ്യൂക്ക് 200 സിസിക്ക് മുകളിലുളള മോഡലുകള്‍ മാത്രമെ പുറത്തിറക്കിയിരുന്നുളളു. എന്നാല്‍ 150 സിസിയില്‍ താഴെയുളള റൈഡിംഗ് നിരയിലെ സാധ്യത തിരിച്ചറിഞ്ഞാണ് ബേബി ഡ്യൂക്കിനെ കെടിഎം ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ഡ്യൂക്ക് 125 ഇന്ത്യയിലെത്തുന്നതോടെ ഈ ശ്രേണിയിലുളള ഏറ്റവും വേഗമേറിയ സ്‌പോര്‍ട്‌സ് ബൈക്കായിരിക്കും ബേബി ഡ്യൂക്ക്. എന്നാല്‍ ഈ ശ്രേണിയിലുളള ഏറ്റവും വിലയേറിയ വാഹനവും ഇതുതന്നെയാകും. ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ സ്വഭാവമനുസരിച്ച് ഉയര്‍ന്ന വിലയിലുളള 125 സിസി ഡ്യൂക്കിനെ വിപണി ഏങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് കമ്പനി.

വിദേശ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന 125 ഡ്യൂക്കില്‍ ഒട്ടേറെ മേന്മകളുണ്ട്. എല്‍ഇഡി ഹെഡ്ലൈറ്റും ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ബൈക്കിലെ മുഖ്യ സവിശേഷതകളാണ്. ഡ്യൂവല്‍ ചാനല്‍ ബോഷ് എബിഎസ് മറ്റൊരു പ്രത്യേകതയാണ്. എന്നാല്‍ 125 സിസിക്ക് താഴെയുളള ബൈക്കുകളില്‍ എബിഎസ് നിര്‍ബന്ധമല്ലെന്നിരിക്കെ ഇന്ത്യയിലെത്തുന്ന കുഞ്ഞന്‍ ഡ്യൂക്കില്‍ ഇവയൊക്കെ ഉണ്ടാകുമോ എന്ന് കാത്തിരിന്നു കാണേണ്ടിയിരിക്കുന്നു.

ലിക്വിഡ് കൂളിംഗ് ശേഷിയുള്ള 124.7 സിസി ഒറ്റ സിലിണ്ടര്‍ ഫ്യൂവല്‍ എഞ്ചിനാണ് ബൈക്കില്‍. 14.7 bhp കരുത്തും 11.80 Nm torque ഉം കെടിഎം 125 ഡ്യൂക്കിന് പരമാവധി ലഭിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. വരവില്‍ ശ്രേണിയിലെ ഏറ്റവും കരുത്തേറിയ 125 ബൈക്കായിരിക്കും ബേബി ഡ്യൂക്ക്. 125 സിസി ശ്രേണിയിലാണ് എത്തുന്നതെങ്കിലും വില ഒരു ലക്ഷം കവിയുമെന്നാണ് സൂചനകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top