Latest News

ഷവോമി റെഡ്മി നോട്ട് 5 പ്രൊ വാങ്ങും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കു

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇപ്പോള്‍ റെഡ്മി യുഗമാണെന്നു പറയാം. കാരണം മാര്‍ക്കറ്റിന്റെ 31 ശതമാനം ഓഹരികളുമായി ചൈനീസ് നിര്‍മ്മാതാക്കളായ ഷവോമിയാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യാളുന്നത്. ശരാശരി വിലയില്‍ മികച്ച ഫീച്ചേഴ്‌സ് നല്‍കി ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയപ്പോള്‍ നിരവധി മുന്‍നിര ബ്രാന്‍ഡുകള്‍ക്കാണ് തിരിച്ചടി നേരിട്ടത്.

സ്‌നാപ്ഡ്രാഗണ്‍ 636 ചിപ്‌സെറ്റ് – 4 ജിബി റാം – 64 ജിബി ഇന്റേണല്‍ മെമ്മറി – ഡ്യുവല്‍ ക്യാമറ – 18:9 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമായി 15,000 രൂപ ബഡ്ജറ്റില്‍ പുറത്തിറങ്ങിയ നോട്ട് 5 പ്രൊ വിപണിയില്‍ ഇപ്പോഴും തരംഗമാണ്. എന്നാല്‍ നിസാരമായി ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്ന അതേസമയം പ്രാധാന്യം നിറഞ്ഞതുമായ ചില ഫീച്ചേഴ്‌സ് ഫോണില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. റെഡ്മി നോട്ട് 5 പ്രൊയുടെ പ്രധാനപ്പെട്ട അഞ്ച് പോരായ്മകള്‍ എന്തൊക്കെയാണെന്ന് നോക്കാം..

1. ഹൈബ്രിഡ് മൈക്രോ എസ്ഡി

രണ്ട് സിം കാര്‍ഡുകള്‍ അല്ലെങ്കില്‍ ഒരു സിം കാര്‍ഡിനൊപ്പം മെക്രോ എസ്ഡി(മെമ്മറി കാര്‍ഡ്) എന്നതാണ് കമ്പനി നല്‍കിയിട്ടുളള ഓപ്ഷന്‍. എന്നാല്‍ ഡ്യുവല്‍ സിംകാര്‍ഡ് + മെമ്മറി കാര്‍ഡ് ആയിരുന്നെങ്കില്‍ ഉപഭോക്താവിന് കൂടുതല്‍ ഗുണം ചെയ്തേനെ. നോട്ട് 5 പ്രൊയുടെ പകുതി വില മാത്രമുളള മറ്റ് റെഡ്മി ഫോണുകളില്‍ ഈ സൗകര്യം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

2. ടൈപ്പ് സി യുഎസ്ബി പോര്‍ട്ട്

പുതുതായി ഇറങ്ങുന്ന ടൈപ്പ് സി ചാര്‍ജിംഗ് പോയിന്റിനു പകരം പഴയ യുഎസ്ബി പോര്‍ട്ടാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. ടൈപ്പ് സി പോര്‍ട്ടിനുളള ഫാസ്റ്റ് ചാര്‍ജിംങ്, വേഗതയാര്‍ന്ന ഡാറ്റ ട്രാന്‍സ്ഫര്‍, കൂടുതല്‍ കാലം ഈട് നില്‍ക്കും എന്നീ പ്രത്യേകതകള്‍ ഇല്ലെന്ന് സാരം. എന്നാല്‍ പൂജ്യത്തില്‍ നിന്നും നൂറ് ശതമാനത്തിലെത്താന്‍ രണ്ടര മണിക്കൂറിലേറെ സമയമെടുക്കുമെങ്കിലും 4000 എംഎച്ച് ബാറ്ററി കൂടുതല്‍ ചാര്‍ജിംങ് ക്ഷമത നല്‍കുന്നതാണ്.

3. 4-കെ റെകോര്‍ഡിംഗ് & ഒ.ഐ.എസ്

ശരാശരി വിലയില്‍ മികച്ച ക്യാമറ സൗകര്യം നല്‍കുന്നുവെന്നതാണ് റെഡ്മിയുടെ പ്രധാന സവിശേഷത. 12+5 മെഗാപിക്സല്‍ റിയര്‍ ക്യാമറയ്ക്കൊപ്പം 20 എംപി സെല്‍ഫി ക്യാമറയും റെഡ്മി നല്‍കുന്നുണ്ട്. എന്നാല്‍ 4-കെ റെകോര്‍ഡിങ്ങിനു പകരം ഫുള്‍ എച്ച്ഡി റെക്കോര്‍ഡ് സൗകര്യം മാത്രമെ കമ്പനി നല്‍കുന്നുളളു. സമാനവിലയില്‍ പുറത്തിറങ്ങിയ എംഐ എ-1 എന്ന മോഡലില്‍ 4-കെ സൗകര്യം നല്‍കുന്നുണ്ട്താനും.

വിഡിയോ റെകോര്‍ഡിങ്ങിന് ഇലക്ട്രോണിക് സ്റ്റെബിലൈസേഷന്‍ ഉണ്ടെങ്കിലും ‘ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റൈബിലൈസര്‍’ ഇല്ല. ബ്ലര്‍ ഇല്ലാത്ത കൃത്യതയാര്‍ന്ന വിഡിയോ റെകോര്‍ഡിങ്ങിന് ഒ.ഐ.എസ് ഇല്ലാത്തത് പോരായ്മയാണ്.

മുന്‍വശത്ത് 20 എം.പി ക്യാമറയുണ്ടെങ്കിലും ഡ്യുവല്‍ ക്യാമറ നല്‍കാത്തത് പോര്‍ട്രേറ്റ് മോഡ് ചിത്രങ്ങളുടെ വ്യക്തത കുറയ്ക്കുന്നുണ്ട് (സെന്‍സറിന് പകരം സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്)

4. സ്റ്റോക് ആന്‍ഡ്രോയിഡ് ഒ.എസ്

റെഡ്മി നോട്ട് 5 പ്രൊയില്‍ സ്റ്റോക് ആന്‍ഡ്രോയിഡിന് പകരം എംഐയുഐ ആണ് ഉപയോഗിക്കുന്നത്. അതായത് ഗൂഗിള്‍ നല്‍കുന്ന പ്യൂവര്‍ ആന്‍ഡ്രോയില്‍ മാറ്റം വരുത്തിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് റെഡ്മി ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ചിലര്‍ക്ക് കമ്പനി നല്‍കുന്ന ഒ.എസ് ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചില ഉപഭോക്താക്കള്‍ക്ക് സ്റ്റോക്ക് ആന്‍ഡ്രോയിഡാണ് താല്‍പ്പര്യം.

5. ലേറ്റസ്റ്റ് ആന്‍ഡ്രോയിഡ് 8.0 ഓറിയോ

ഷവോമി റെഡ്മി നോട്ട് 5 പ്രൊ ആന്‍ഡ്രോയിഡ് എന്‍(7.0) എന്ന മുന്‍ വേര്‍ഷനിലാണ് ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നത്. പുതിയ ആന്‍ഡ്രോയിഡായ ഓറിയോ(8.0) പുറത്തിറങ്ങി ആറ് മാസത്തിനു ശേഷവും അപ്‌ഡേറ്റ് നല്‍കാതെ പഴയ നോഗട്ട് വെര്‍ഷനിലാണ് കമ്പനി ഫോണ്‍ പുറത്തിറക്കുന്നത്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുളളില്‍ തന്നെ ഓറിയോ അപ്‌ഡേറ്റ് നല്‍കുന്നുളളതിനാല്‍ ഗുരുതര പ്രശ്‌നമല്ലെങ്കിലും, പോരായ്മയായി ചൂണ്ടിക്കാട്ടാം.

പതിനയ്യായിരം രൂപയില്‍ താഴെയുളള സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ ഒന്നാമത് തന്നെയാണ് നോട്ട് 5 പ്രൊയുടെ സ്ഥാനമെങ്കിലും മുകളില്‍ പറഞ്ഞ പോരായ്മകളും നിലനില്‍ക്കുന്നുണ്ട്. നിസാരമായി ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്ന ചില ഫീച്ചറുകളെ കമ്പനി ഒഴിവാക്കിയെങ്കിലും ബഡ്ജറ്റ് സ്മാര്‍്ട്ട്‌ഫോണ്‍ എന്ന നിലയില്‍ വിപണിയില്‍ ഇപ്പോഴും ആവശ്യക്കാര്‍ ഏറെയുളള മോഡലാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top