Health

വയാഗ്രയ്ക്ക് ഇരുപത് വയസ്സ്

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ വിപണിയിലെത്തിയ ആ നീല ഗുളിക ഇന്ന് ലോകമെമ്പാടുമുള്ള വിപണി കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.
കൃത്യമായി പറഞ്ഞാല്‍ 1998 മാര്‍ച്ച് 26ന്. ലൈഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നായല്ല സില്‍ഡെനാഫില്‍ സിട്രേറ്റ് കണ്ടുപിടിക്കപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന തരത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്ന് ഇത് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സില്‍ഡെനാഫില്‍ പരാജയപ്പെട്ടിടത്ത് ഉദ്ധാരണതകരാറുകള്‍ക്കുള്ള പരിഹാരമായി അത് മാറി. അതോടെ ഉത്തേജനപ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കിടയില്‍ വയാഗ്ര ആധിപത്യം സ്ഥാപിച്ചു.

ശരീരത്തിലെ പിഡിഇ-5 എന്ന ഒരു തരം പ്രോട്ടീന്‍ ഉത്പാദനത്തെ തടഞ്ഞ് രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കുള്ള സഹായമെന്ന നിലയ്ക്കാണ് സില്‍ഡെനാഫില്‍ കണ്ടുപിടിക്കപ്പെട്ടത്. ന്യൂയോര്‍ക്കിലെ ഫിസര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നില്‍ 1993ലായിരുന്നു ഇത് സംബന്ധിച്ച ഗവേഷണം. എന്നാല്‍ പ്രതീക്ഷിച്ച ഫലം തരാന്‍ ആ മരുന്നിന് സാധിച്ചില്ല. അതേസമയം മരുന്ന പരീക്ഷിച്ചവരില്‍ വലിയ തോതിലുള്ള ലൈംഗിക ഉത്തേജനം ഉണ്ടായതായി പഠനസംഘം കണ്ടെത്തി. അതായത് ഹൃദയത്തിലെ രക്തധമനികള്‍ വികസിക്കുന്നതിന് പകരം പുരുഷലിംഗത്തിലെ രക്തധമനികള്‍ വികസിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് സില്‍ഡെനാഫിലിന്റെ മറ്റ് ഫലങ്ങളെ കുറിച്ച് ഫിസറിലെ ഗവേഷണ സംഘം തലവനായ ജോണ്‍ ലാമാറ്റിന പുതിയ പഠനങ്ങള്‍ ആരംഭിച്ചത്. അവിടെയാണ് ‘ആ’ വിപ്ലവമായ വയാഗ്രയുടെ ജന്മം. അങ്ങനെ 1996 ഓടെ വയാഗ്രയുടെ പാറ്റന്റ് എടുക്കാനും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 1998ല്‍ വയാഗ്രയെന്ന നീല ഗുളിക നിര്‍മ്മിച്ച് പരീക്ഷിച്ച് വിജയിപ്പിക്കാനും ഫിസറിന് സാധിച്ചു. അബദ്ധവശാല്‍ ഉണ്ടായതാണെങ്കിലും നൂറ്റാണ്ടിലെ കണ്ടുപിടുത്തമെന്നാണ് സില്‍ഡെനാഫില്‍ അഥവാ വയാഗ്രയുടെ കണ്ടുപിടുത്തത്തെ വൈദ്യലോകം വിശേഷിപ്പിക്കുന്നത്.

ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടിരുന്നു. സില്‍ഡിനാഫില്‍ സിട്രേറ്റ് എന്ന രാസനാമമുള്ള ‘വയാഗ്ര’ ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്.

വിപണിയിലിറങ്ങിയ കാലം മുതല്‍ കണ്ടുപിടുത്തത്തിന്റെ 20 ആണ്ടുകള്‍ പൂര്‍ത്തിയാവമ്പോഴും വയാഗ്രയുടെ പ്രചാരത്തിന് യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിച്ചിട്ടില്ല. എഫ്ഡിഎ അനുമതി കിട്ടി ചുരുക്കം മാസങ്ങള്‍ക്കുള്ളില്‍ മാത്രം 40,000 പ്രിസ്‌ക്രിപ്ഷനാണ് വയാഗ്രയ്ക്ക് ലഭിച്ചത്. ഫിസര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 62 മില്ല്യണ്‍ പുരുഷന്മാര്‍ വയാഗ്ര ഉപയോഗിക്കുന്നുണ്ട്. 2017ല്‍ മാത്രം 1.2 ബില്ല്യണ്‍ ഡോളറാണ് വയാഗ്രയുടെ വാര്‍ഷിക വരുമാനം. 2018ല്‍ ഇത് 359 ബില്ല്യണ്‍ ഡോളറായി ഇത് വര്‍ധിക്കുമെന്നാണ് ഫിസര്‍ കമ്പനി കണക്കുകൂട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top