മഞ്ജുവാര്യരുടേതായി എത്തുന്ന പുതിയ ചിത്രമാണ് മോഹന്‍ലാല്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടിയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രത്തിന്റെ രണ്ടാം ടീസര്‍ അണിയറക്കാര്‍ പുറത്തിറക്കി. സിനിമാ തിയേറ്ററിന് പുറത്ത് ആരാധകരോടൊപ്പം തകര്‍ത്ത് നൃത്തം ചെയ്യുന്ന മഞ്ജുവാണ് ടീസറില്‍. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ അഴകാന നീലി വരും എന്ന ഇന്നസെന്റ് ഗാനം മഞ്ജുവിന്റെ ശബ്ദത്തില്‍ റീമേക്ക് ചെയ്തതും കൂടിയാവുമ്പോള്‍ ആവേശത്തിന്റെ കാര്യത്തില്‍ ടീസര്‍ വേറെ ലെവലാവുകായണ്. സാജിദ് യാഹിയ ആണ് ചിത്രത്തിന്റെ സംവിധാനം. മോഹന്‍ ലാലിന്റെ ആദ്യത്തെ ടീസറും ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.
ടീസര്‍ കാണാം…