Home app

പത്തനംതിട്ടയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

തിരുവല്ല: പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനത്തെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പൊള്ളലേറ്റ രണ്ടു സ്ത്രീകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 140ാമത് കുമാരഗുരു ജയന്തി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പി.ആര്‍.ഡി.എസ് ആസ്ഥാനത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന പടക്കശാലയില്‍ വെടിവഴിപാടിനായുള്ള കതിനയില്‍ വെടിമരുന്ന് നിറക്കുന്നതിനിടെയായിരുന്നു അപകടം. പടക്കശാലക്കുള്ളില്‍ ഉണ്ടായിരുന്ന മൂന്നു പേരും
പുറത്തുണ്ടായിരുന്ന മൂന്നു പേരുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളാണ് മരണപ്പെട്ടത്.

അതേസമയം പടക്കനിര്‍മാണശാലക്ക് പി.ആര്‍.ഡി.എസ് അധികൃതര്‍ അനുമതി തേടിയിരുന്നില്ലെന്ന് പത്തനംതിട്ട എ.ഡി.എം അറിയിച്ചു. എന്നാല്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്നതിനാല്‍ പടക്കനിര്‍മാണശാലക്ക് അനുമതി വേണമെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് പിആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. അപകടത്തെ തുടര്‍ന്ന് ജയന്തി ആഘോഷത്തിന്റെ ഭാഗമായി നാളെ രാവിലെ നടത്താനിരുന്ന കരിമരുന്ന് പ്രകടനം മാറ്റിവെച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top