കാസര്‍ഗോഡ്: കാഞ്ഞങ്ങാടിനെ ആവേശത്തിലാക്കി സി.ഒ.എ യുടെ ബൈക്ക് റാലി. സംസ്ഥാന സമ്മേളനത്തിന്റ പ്രചരണാര്‍ത്ഥമാണ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചത്. ചെറുവത്തൂരടക്കം വിവിധയിടങ്ങളില്‍ നിന്നുമെത്തിയ റാലി കാഞ്ഞങ്ങാട് സംഗമിച്ച ശേഷം നഗരത്തെ സമ്മേളന ലഹരിയിലാക്കി പൊതുസമ്മേളനം നടക്കുന്ന മെട്രോ ഗ്രൗണ്ടില്‍ സമാപിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സജീവ് കുമാര്‍ ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, സി.ഒ.എ ഭരവാഹികളായ എം ലോഹിതദാസ്, പ്രതിപ് കുമാര്‍, രഘുനാഥന് തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. ചെറുവത്തൂരില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാടിനെ ആവേശത്തിലാക്കി സി.ഒ.എ യുടെ ബൈക്ക് റാലി
By
February 17, 2018 7:14 am