Film News

കാത്തിരിപ്പ് അവസാനിക്കുന്നു ; ആമി നാളെയെത്തും

നിങ്ങള്‍ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്നാണ് ചോദ്യം. അതിനുള്ള വിചിത്രമായ ഉത്തരം ഇങ്ങനെയാണ്, 17 പുരുഷന്മാരേയും, 12 സ്ത്രീകളേയും, 6 കുട്ട്യോളേം 3 നായ്ക്കളേം 2 തത്തകളേയും …ആ പ്രണയത്തിന്റെ രാജകുമാരി മറ്റാരുമല്ല കമലിന്റെ ആമിയാണ്. ചിത്രീകരണത്തിന് മുമ്പ് തന്നെ വിവാദങ്ങളില്‍ കുടുങ്ങിയ ചിത്രമാണ് കമല്‍ സംവിധാനം ചെയ്യുന്ന ആമി.

ആമിക്ക് അഭ്രപാളിയില്‍ ജീവന്‍ നല്‍കുന്നത് മഞ്ജു വാര്യരാണ്. മലയാളത്തിന്റെ സ്വന്തം കഥാകാരി, മാധവിക്കുട്ടി അഭ്രപാളിയില്‍ ആമിയിലൂടെ പുനര്‍ജനിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. നാളെയാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ കലര്‍പ്പിലാത്ത എഴുത്തിലൂടെ മാധവിക്കുട്ടി കീഴടക്കിയ മനസുകളെ കമലിന്റെ ആമിക്ക് തൃപ്തിപ്പെടുത്താനാകുമോ എന്നതാണ് ചോദ്യം.

ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും സിനിമയുടെ പേരില്‍ യഥാര്‍ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ഇടപ്പള്ളിയിലെ കെ.പി. രാമചന്ദ്രന്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും കോടതി പരിശോധിച്ചു മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും അതുവരെ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.എന്നാല്‍ െൈഹകോടതി ഹര്‍ജി തള്ളി. മാധവിക്കുട്ടിയായി വേഷമിടാന്‍ തീരുമാനിച്ച വിദ്യാബാലന്‍ ഷൂട്ടിങിനു മുമ്പ് തന്നെ സിനിമയില്‍ നിന്ന് പിന്മാറിയതായിരുന്നു ആദ്യം ആമിയെ വിവാദത്തിലാക്കിയത്. അഭ്രപാളിയിലെ ആമി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമോയെന്ന് കണ്ടറിയാന്‍ ഇനി ഒരു ദിവസം ശേഷിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top