Food

ഓട്‌സ് ബാര്‍

ചേരുവകള്‍

  • ഓട്സ് – 2 കപ്പ്
  • ഇന്തപ്പഴം – അരക്കപ്പ്
  • അണ്ടിപ്പരിപ്പ് – 50 ഗ്രാം
  • ബദാം – 50 ഗ്രാം
  • കപ്പലണ്ടി – 50 ഗ്രാം
  • പിസ്ത – 50 ഗ്രാം
  • ഉണക്ക മുന്തിരി – 50 ഗ്രാം
  • തേന്‍ – 50 ഗ്രാം

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് ഓട്സ് ഒരു പാനില്‍ ഇട്ട് ചൂടാക്കുക. ചെറുതായി പൊടിച്ചെടുത്ത അണ്ടിപ്പരിപ്പ്, കപ്പലണ്ടി, ബദാം, പിസ്ത എന്നിവ ഇതിലേക്ക് ചേര്‍ക്കുക.

ഈ മിശ്രിതം തണുത്തതിനു ശേഷം അതിലേക്ക് വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരച്ചെടുത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും തേനും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.

ഈ മിശ്രിതം ചതുരാകൃതിയിലുള്ള പാത്രത്തില്‍ നിരത്തിയതിന് ശേഷം കൈ കൊണ്ട് നന്നായി അമര്‍ത്തിക്കൊടുക്കുക.

പത്ത് മിനിറ്റ് ഫ്രിഡ്ജില്‍ സെറ്റ് ചെയ്യാന്‍ വച്ചതിന് ശേഷം മുറിച്ച് ഉപയോഗിക്കാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top